കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് കേരളത്തിൽ നിന്നും യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതണമെന്ന് കെഎസ്ആർടിസിയുടെ അറിയിപ്പ്. യാത്രക്കാർ കർണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. കേരളത്തിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങൾക്കായി കർണാടകയിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റിന് വിധേയരാണമെന്നും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ ഇത് ഹാജരാക്കണമെന്നും അധികൃതർ പറഞ്ഞു. നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
KERALA NEWS
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...
You must be logged in to post a comment Login