Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി എഫ് ഐ ഹര്‍ത്താല്‍; മലപ്പുറം ജില്ലയിൽ 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും

മലപ്പുറം: ഹർത്താൽ നഷ്‌ടം ഈടാക്കാൻ പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ജില്ലയിൽ വേഗത്തിലാക്കി.

വിവിധ താലൂക്കുകളിലായി 47 ഇടങ്ങളിലാണ് റവന്യൂ റിക്കവറി സംഘം വെള്ളിയാഴ്ച നടപടികൾ ആരംഭിച്ചത്. സ്വത്തുക്കൾ സംബന്ധിച്ച് ജപ്തി മഹസ്സർ തയ്യാറാക്കാൻ തുടങ്ങി.

ജില്ലയിലെ 7 താലൂക്കുകളിലായി 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 7 താലൂക്കുകളിലും ഇതിനുള്ള നടപടികൾ ആരംഭിച്ചു. കളക്ടറുടെ നിർദേശപ്രകാരം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി.മുഹമ്മദ് ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള തിരുനാവായ എടക്കുളത്തെ വീട്ടിൽ വില്ലേജ് ഓഫീസറുടെ മേൽനോട്ടത്തിൽ സർവേ നമ്പർ പരിശോധിച്ച് സ്കെച്ചും മാപ്പും തയ്യാറാക്കി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...