Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടികൾ ആവശ്യമാണെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എന്താണെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് യുജിസിയും ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സ്കൂളുകളിലും കോളേജുകളിലും ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ പരിഷ്കാരം കൊണ്ടുവരാനുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ തന്നെ മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം തൊഴിലവസരങ്ങൾക്കും അക്കാദമിക് മികവിനും മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും അത്തരം സമ്പ്രദായങ്ങൾ മാറേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ലിംഗ വിവേചനം തെറ്റാണ്. യഥാർത്ഥ പുരുഷൻ ഒരിക്കലും ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന ആളല്ല. ദുർബലരായ പുരുഷൻമാരാണ് സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളും അധ്യാപകരും മറ്റൊരാളെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. കോളേജുകളിൽ ലൈംഗിക അതിക്രമം തടയാൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് യുജിസി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നടപടി സ്വീകരിക്കാമെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എഞ്ചിനിയറിങ് വിദ്യാർത്ഥി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...