Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞു വീണു; അപകടം ഉരുൾപ്പൊട്ടലിനു സമാനം

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. കാറും കാൽനടയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളം കൊണ്ടുപോകുന്ന കനാലാണ് തകർന്നത്.

മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളി-അറക്കുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം. സംസ്ഥാന പാതയിലെ തിരക്ക് കാരണം യാത്രക്കാർ പലരും ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. ഞായറാഴ്ചയായതിനാൽ അപകടസമയത്ത് വാഹനങ്ങൾ കുറവായിരുന്നു. അപ്രതീക്ഷിതമായി കനാൽ തകർന്നതെങ്ങനെയെന്നത് വ്യക്തമല്ല. നാട്ടുകാരാണ് റോഡിലെ ജലപ്രവാഹം തടഞ്ഞ് ചെളിയും മറ്റും നീക്കിയത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...