Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

“ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു” വേദനയോടെ യാഷിക

ജൂലൈ 24ന് പുലർച്ചെയുണ്ടായ അപകത്തിൽ കൂട്ടുകാരിയുടെ മരണത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് നടി യാഷിക ആനന്ദ് സമൂഹ മാധ്യമത്തിൽ വൈകാരികമായ ഒരു കുറിപ്പ് ഇടുന്നത്. അന്നത്തെ കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്ത് മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു. ശേഷമിതാ തന്റെ സുഹൃത്തിന്റെ മരണത്തിൽ തന്നെ പഴിചാരി, കുറിപ്പുമായി യാഷിക.

യാഷികയുടെ കുറിപ്പ് ഇങ്ങനെ

ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എനിക്കറിയില്ല.
എല്ലാ നിമിഷവും എന്റെ പവനിയെ ഞാൻ ഓർക്കുന്നു. എനിക്കറിയാം ജീവിതത്തിൽ ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്.
നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും.
ഇന്ന് ഞാനെന്റെ പിറന്നാൾ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാൻ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുക. ദൈവം അവർക്ക് ശക്തി നൽകട്ടെ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....