Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെപിസിസിയിൽ തർക്കം രൂക്ഷം; വിമർശിച്ച് കൊടിക്കുന്നിൽ സുരേഷും

ന്യൂഡൽഹി: കെ.പി.സി.സിയിൽ തർക്കം രൂക്ഷമായി. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. കൂടിയാലോചനകളില്ലാതെയാണ് കെ.പി.സി.സി നേതൃത്വം തീരുമാനങ്ങളെടുക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. പുതിയ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ച കാര്യം ആരും അറിഞ്ഞില്ല. വർക്കിംഗ് പ്രസിഡന്‍റായ ഞാൻ പോലും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. കെ.പി.സി.സി നേതൃത്വത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മുല്ലപ്പള്ളിയുടെയും സുധീരന്‍റെയും അസാന്നിധ്യം ചർച്ച ചെയ്യണം. കെ സുധാകരനും വി ഡി സതീശനുമെതിരായ പരാതികൾ കേന്ദ്ര നേതൃത്വത്തിന് അറിയാം. പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

അതേസമയം, റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുകയാണ്. പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരോടും അടുക്കാനാണ് പാർട്ടി തീരുമാനം. തൃണമൂൽ കോൺഗ്രസ്, ബിആർഎസ്, ആം ആദ്മി പാർട്ടികളുടെ പേര് പരാമർശിക്കാതെ രാഷ്ട്രീയ പ്രമേയത്തിലുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കം ഫലം കണ്ടില്ലെന്നും ബി.ജെ.പിയെ എതിർക്കാൻ ഇപ്പോഴത്തെ ശക്തി പര്യാപ്തമല്ലെന്നും പ്ലീനറി സമ്മേളനത്തിൽ സ്വയം വിമർശനമുയർന്നു.

വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തെ ലക്ഷ്യമിട്ടുള്ള നിർണായക രാഷ്ട്രീയ പ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. സാമ്പത്തിക, വിദേശകാര്യ വിഷയങ്ങളിലെ പ്രമേയങ്ങളും ഇന്ന് നേതാക്കളുടെ പരിഗണനയ്ക്ക് വരും. മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കും. പതാക ഉയർത്തൽ ചടങ്ങിന് ശേഷം 10.30ന് ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...