കോഴിക്കോട്: ജനകീയ പ്രതിരോധ ജാഥയിൽ എല്ലായിടത്തും വൻ തിരക്കാണെന്നും ആരെയും ഭീഷണിപ്പെടുത്തേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ സി പി എം പഞ്ചായത്ത് അംഗം തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം സി സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഭീഷണി സന്ദേശം അയച്ചത്.