Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഹോളിദിനത്തിലെ ക്രൂരത; ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു


പട്‌ന: ഹോളിദിനത്തില്‍ ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമം. ഏഴുവയസ്സുകാരിയെ യുവാവ് സ്‌കൂളിലെ ശൗചാലയത്തില്‍വെച്ച് ബലാത്സംഗം ചെയ്തു. ബലാത്സംഗശ്രമം ചെറുത്ത ഒമ്പതുവയസ്സുകാരിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ബിഹാറിലെ ബെഗുസരായിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കേസില്‍ പ്രതിയായ ഛോട്ടുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോളിദിവസം മാര്‍ക്കറ്റില്‍പോയി മടങ്ങിവരുന്നതിനിടെയാണ് സുഹൃത്തുക്കളായ രണ്ടുപെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമമുണ്ടായത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഊഞ്ഞാലില്‍ കയറാനായാണ് ഏഴുവയസ്സുകാരിയും ഒമ്പതുവയസ്സുകാരിയും സ്‌കൂളിലെത്തിയത്. ഇതിനിടെയാണ് പ്രതി രണ്ടുപെണ്‍കുട്ടികളെയും ആക്രമിച്ചത്.

കുട്ടികളെ പ്രലോഭിപ്പിച്ച് സ്‌കൂളിലെ ശൗചാലയത്തില്‍ എത്തിച്ച പ്രതി, ഏഴുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഒമ്പതുവയസ്സുകാരിയെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇതിനെ ചെറുത്തു. ഇതോടെ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഒമ്പതുവയസ്സുകാരിയുടെ കവിളില്‍ കടിച്ചാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....