Vismaya News
Connect with us

Hi, what are you looking for?

HEALTH

ഉച്ചഭക്ഷണം നേരാംവണ്ണം കഴിക്കാതെ ‘പിടിച്ചു നിൽക്കുന്ന’ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഉച്ചഭക്ഷണം കഴിക്കുന്ന കാര്യത്തിൽ സ്ത്രീകൾ അല്പം മടിയുള്ളവർ ആണ്. മിക്കവാറും രാവിലെ കഴിച്ച ലഘു ഭക്ഷണത്തിന്റെ പേരിൽ അവർ വീടെത്തുന്നത് വരെ പിടിച്ചു നിൽക്കും.

ഈ പ്രവണത ആരോഗ്യത്തിന് തികച്ചും മോശമാണ്.
ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവർത്തനങ്ങളുടെ സ്വാഭാവിക താളത്തെ ഇല്ലാതാക്കാം.

ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിൻ്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂർണമായും ശരീരത്തെ ബാ‍ധിക്കും.

തലവേദന, വിഷാദം എന്നിവ രൂപപ്പെടാൻ തുടങ്ങും. ആഹാരം തെറ്റുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ അളവിലും മാറ്റങ്ങൾ ഉണ്ടാകും. ഇത് മാനസിക സമ്മർദ്ധത്തിനും കാരണമാകും.

അമിത വണ്ണം കുറയ്ക്കാനായി ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ മാനസിക പിരിമുറുക്കം ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.

സ്ത്രീകള്‍ക്ക് പോഷകഗുണമുള്ള ആഹാരം കൂടുതലായി ആവശ്യമാണ്. അവരുടെ ശരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യകത്തിനും അവ ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു.

പോഷകഹാരത്തിന്‍റെ കുറവ് മൂലം സ്ത്രീകളില്‍ മാനസിക ക്ലേശം, പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

സ്ത്രീകളില്‍ ഉല്‍കണ്‌ഠ, വിഷാദരോഗം എന്നിവ കൂടുതലായി കാണപ്പെടുന്നതും ഭക്ഷണത്തിലെ പോഷക കുറവ് കാരണമാണ് .

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...