Vismaya News
Connect with us

Hi, what are you looking for?

TECH

ട്വിറ്ററില്‍ പ്രമുഖരുടെ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി


സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളില്‍ വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് തിരികെ വന്നു.

ഇലോണ്‍ മസ്‌ക് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകളെയാണ് ലെഗസി വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകള്‍ എന്ന് വിളിക്കുന്നത്. സെലിബ്രിറ്റി അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഇത് ചെയ്തുവന്നിരുന്നത്.

എന്നാല്‍ ഇലോണ്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റര്‍ ബ്ലൂ എന്ന പേരില്‍ പുതിയൊരു സബ്‌സക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുകയും അതിന്റെ ഭാഗമാവുന്നവര്‍ക്കെല്ലാം ബ്ലൂ വെരിഫിക്കേഷന്‍ നല്‍കുകയും ചെയ്തു. സൗജന്യമായുള്ള വെരിഫിക്കേഷന്‍ ഒഴിവാക്കി എല്ലാവരേയും ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ലെഗസി ബ്ലൂ ടിക്കുകള്‍ ഒഴിവാക്കിയത്.

ഇപ്പോള്‍ ബ്ലൂ ടിക്ക് തിരികെ എത്തിയ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുണ്ടെന്നാണ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പോപ്പ അപ്പില്‍ ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....