Vismaya News
Connect with us

Hi, what are you looking for?

HEALTH

പ്രമേഹ രോഗനിയന്ത്രണത്തില്‍ ദന്താരോഗ്യത്തിനും പങ്ക്; പഠനങ്ങൾ

ഇന്ന് കൂടുതൽ ആളുകയിൽ കണ്ടുവരുന്നതും എന്നാൽ പെട്ടന്ന് കണ്ടുപിടിക്കാൻ കഴിയാത്തതുമായ ഒരു രോഗമാണ് പ്രമേഹം. ഇപ്പോഴിതാ പ്രമേഹ രോഗനിയന്ത്രണത്തില്‍ ദന്താരോഗ്യവും നിര്‍ണായക പങ്കുവഹിക്കുന്നുയെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. നന്നായി ചവയ്ക്കാന്‍ കഴിയുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് നന്നായി ചവയ്ക്കാന്‍ സാധിക്കാത്ത പ്രമേഹ രോഗികളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പ്ലസ് വണ്‍ ജേണലിലാണ് പഠനം ഫലം പ്രസിദ്ധീകരിച്ചത്.

തുര്‍ക്കിയിലെ ഇസ്താംബുളിലെ ഒരു ഔട്ട് പേഷ്യന്റ് ക്ലിനിക്കല്‍ ചികിത്സ തേടിയ 94 ടൈപ്പ് 2 പ്രമേഹ രോഗികളിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടായി തിരിച്ചു. ആദ്യ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് നന്നായി ഭക്ഷണം ചവയ്ക്കാന്‍ സാധിക്കുന്ന വിധത്തില്‍ പല്ലുകള്‍ കൃത്യമായ സ്ഥാനങ്ങളിലായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ടവരുടെ പല്ലുകളില്‍ ചിലത് ഇല്ലാത്തതിനാലോ ക്രമം തെറ്റിയതിനാലോ അവര്‍ക്ക് ശരിയായ ചവയ്ക്കാന്‍ സാധിക്കുമായിരുന്നില്ല.

ആദ്യത്തെ ഗ്രൂപ്പിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലീറ്ററിന് 7.48 മില്ലിമോള്‍സ്(134.6 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍) ആയിരുന്നപ്പോള്‍ രണ്ടാമത്തെ സംഘത്തിന് ഇത് ലീറ്ററിന് 9.42 മില്ലിമോള്‍സ്(169.6 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍) ആയിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ പോഷണങ്ങള്‍ വലിച്ചെടുക്കുന്ന ദഹനപ്രക്രിയ വായിലെ ചവയ്ക്കലില്‍ നിന്ന് ആരംഭിക്കുന്നു. ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കുമ്പോഴാണ് നന്നായി ഉമിനീര്‍ ഇതില്‍ കലരുകയും ഫൈബര്‍ ഉള്‍പ്പെടെയുള്ള പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കുകയും ചെയ്യുന്നത്. ഇത് പ്രമേഹത്തെ കുറയ്ക്കും.

നന്നായി ചവയ്ക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഹൈപോതലാമസിനെ ഉദ്ദീപിപ്പിച്ച് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇതുവഴി കുറച്ച് ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തിനും അത് വഴി പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....