Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ടെലിഗ്രാമിന്റെ പുതുപുത്തൻ ഫ്യൂച്ചറുകൾ ഒരു രക്ഷയുമില്ല

സുരക്ഷയുടെ കാര്യത്തിൽ ടെലിഗ്രാമിൽ നിരവധി ടിപ്‌സ് ആൻഡ് ട്രിക്‌സ് ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ… ക്രോസ്പ്ലാറ്റ്‌ഫോം സേവനം, ഓപ്പൺസോഴ്‌സ്, എൻഡ്ടുഎൻഡ് എൻക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയൽ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് കൂടാതെ, എൻഡ്ടുഎൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും നൽകുന്നു. ഇതിനോടകം തന്നെ
ടെലഗ്രാം ആപ്പിന് ആൻഡ്രോയിഡ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ 500 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ആണുള്ളത്. എന്നാൽ ടെലിഗ്രാം ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പുതിയ ഫ്യൂച്ചറുകളും ഉപയോഗിക്കേണ്ട രീതിയും ഇതൊക്കെയാണ്.

  • 1. സൈലന്റ് മെസേജ്

നാം സന്ദേശമയയ്‌ക്കേണ്ട വ്യക്തി തിരക്കിലാണെങ്കിലും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മെസേജ് അയയ്ക്കാൻ വേണ്ടിയാണ് സൈലന്റ് മെസേജ് ഫീച്ചർ ഉപയോഗിക്കേണ്ടത്. ഇങ്ങനെ സന്ദേശങ്ങൾ അയക്കുമ്പോൾ, സ്വീകർത്താവ് ‘ഡോൺഡ് ഡിസ്റ്റർബ്’ മോഡ് ഓണാക്കിയിട്ടില്ലെങ്കിലും ശബ്ദമോ വൈബ്രേഷനോ ഉണ്ടാകാതെ ആയിരിക്കും സന്ദേശങ്ങൾ ലഭിക്കുക. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്തതിനു ശേഷം സെന്റ് ബട്ടൺ അമർത്തിപ്പിടിക്കുക. തുടർന്ന് വരുന്ന ഓപ്ഷനുകളിൽ ‘സൈലന്റ് സെൻഡ് ബട്ടൺ തിരഞ്ഞെടുത്താൽ മാത്രം മതിയാകും.

  • 2. അയച്ച സന്ദേശങ്ങൾ വീണ്ടും എഡിറ്റ് ചെയ്യുക

അയച്ച സന്ദേശങ്ങളിൽ തെറ്റുപറ്റിയാൽ സാധാരണയായി നമ്മൾ ഡിലീറ്റ് ചെയ്യാനാണ് പതിവ്. എന്നാൽ അയച്ച സന്ദേശം വീണ്ടും എഡിറ്റുചെയ്യാൻ ടെലിഗ്രാമിൽ സാധിക്കുന്നു. അതിനായി എഡിറ്റ്‌ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശം സെലക്ട് ചെയ്ത് മുകളിലുള്ള ‘എഡിറ്റ്’ ഐക്കണിൽ ടാപ്പുചെയ്യുക. മാറ്റങ്ങൾ വരുത്തിയ ശേഷം ആ സന്ദേശം അയക്കുമ്പോൾ എഡിറ്റ് ചെയ്തു എന്ന ലേബലിൽ ആയിരിക്കും കാണിക്കുക. 48 മണിക്കൂറിനുള്ളിൽ മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ എന്നത് ശ്രദ്ധിച്ചിരിക്കണം.

  • 3. അയച്ച സന്ദേശം അവരിൽ നിന്നും ഡിലീറ്റ് ചെയ്യുക

അയച്ച സന്ദേശങ്ങളും മറ്റ് ഉപയോക്താക്കൾ അയച്ച സന്ദേശങ്ങളും ഇനി ഇല്ലാതാക്കാനും കഴിയുന്നു. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ലഭിച്ച സന്ദേശം തിരഞ്ഞെടുത്ത് ഡിലീറ്റ് ബട്ടൺ ടാപ്പു ചെയ്തശേഷം. ഡിലീറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക അപ്പോൾ ലഭിക്കുന്ന ഓപ്ഷനുകളിൽ ‘ഓൾസോ ഡിലീറ്റ് ‘ എന്നത് തിരഞ്ഞെടുത്ത് ‘ഡിലീറ്റ്’ടാപ്പുചെയ്യുക. മെസേജ് രണ്ട് ഭാഗങ്ങളിൽ നിന്നും ഡിലീറ്റ് ആകുന്നതാണ്.

  • 4. മീഡിയഫയലുകൾ ഒരു നിശ്ചിത സമയം കഴിയുമ്പോൾ തനിയെ ഡിലീറ്റ് ആക്കാം

ഈ ഫീച്ചർ നേരത്തെ ‘സീക്രട്ട് ചാറ്റ്’ ഓപ്ഷനിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ അപ്‌ഡേറ്റ് ഉപയോഗിച്ച്, സാധാരണ ചാറ്റുകളിലെയും ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യാൻ കഴിയും. അതിനായി മീഡിയ ഫയൽ തിരഞ്ഞെടുത്ത് ‘ടൈമർ’ ബട്ടണിൽ ടാപ്പുചെയ്യുക. അതിനുശേഷം, മീഡിയ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകേണ്ട സമയം തിരഞ്ഞെടുക്കാം. നിങ്ങൾ കൊടുത്ത സമയം കഴിയുമ്പോൾ തനിയെ തന്നെ ഡിലീറ്റ് ആകുന്നതാണ്.

  • 5. വീഡിയോകൾ എഡിറ്റ് ചെയ്‌ത്‌ ഭംഗിയുള്ളതാക്കാൻ

ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ, ഒരു ചാറ്റ് തുറന്ന് അയയ്ക്കാനാഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. ശേഷം ട്യൂണിംഗ് ഐക്കണിൽ ടാപ്പുചെയ്യുക. എൻഹാൻസ്, സാച്ചുറേഷൻ, കോൺട്രാസ്റ്റ്, എക്‌സ്‌പോഷർ എന്നിവ ഉൾപ്പെടെ വിവിധ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയുന്നു.

  • 6. ജിഫ്, യുട്യൂബ് സേർച്ച് ചെയ്ത് ലിങ്ക് അയക്കുവാൻ

ഒരു യുട്യൂബ് ലിങ്കോ, ജിഫോ അയക്കണം എന്നുണ്ടെങ്കിൽ @ജിഫ് അല്ലെങ്കിൽ @യുട്യൂബ് എന്ന് ടൈപ്പ് ചെയ്ത് എന്താണോ നിങ്ങൾ സെർച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് അവിടെ ടൈപ്പ് ചെയ്യുക. ഉടൻ ചാറ്റ് സ്‌ക്രീനിൽ തന്നെ റിസൾട്ടുകൾ കാണാൻ കഴിയും. അതിൽ നിന്നും നിങ്ങള്ക്ക് ആവശ്യമുള്ള ലിങ്ക് തിരഞ്ഞെടുത്ത് അയക്കുവാൻ സാധിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...