Vismaya News
Connect with us

Hi, what are you looking for?

SPORTS

സന്തോഷ് ട്രോഫിയില്‍ വിജയത്തോടെ തുടങ്ങി കേരളം

ബെനോലിം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.

കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ടും വലകുലുക്കി. ആദ്യ കളിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചെത്തിയ ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി കേരളം ആധിപത്യം പുലര്‍ത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ട കേരളം ആദ്യ 36 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി. 12-ാം മിനിറ്റില്‍ അക്ബറിലൂടെയാണ് കേരളം ലീഡെടുത്തത്. പിന്നാലെ 33-ാം മിനിറ്റില്‍ അക്ബര്‍ വീണ്ടും ഗോളടിച്ച് കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 36-ാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് തുടക്കത്തില്‍ തന്നെ പതറി. ആദ്യ പകുതിയില്‍ കേരളം ഈ ലീഡ് നിലനിര്‍ത്തി.

രണ്ടാം പകുതിയില്‍ ആക്രമണം കുറച്ച് പ്രതിരോധത്തില്‍ ശ്രദ്ധചെലുത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ താരങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇടയ്ക്ക് കൗണ്ടര്‍ അറ്റാക്കിലൂടെ വലുകുലുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ കേരളം വിജയം സ്വന്തമാക്കി. ഇനി ഗോവ, ഛത്തീസ്ഗഢ് ടീമുകളുമായാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...