അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരു ക്കുന്നത് അനൂപ് മേനോൻ ആണ്.ടൈം ആഡ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ പി.എ സെബാസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്.
ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ഭാഗമാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം രവി ചന്ദ്രൻ ആണ് നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ.പ്രൊജക്ട് കോഡിനേറ്റർ- അജിത്ത് പെരുമ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കെ.ആർ പ്രകാശ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സെപ്തംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....
You must be logged in to post a comment Login