Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

പീഢനം: മന്ത്രവാദി അറസ്റ്റിൽ

കൊല്ലത്ത് മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എ.യിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പിതാവിനൊടൊപ്പം മന്ത്രവാദ ചികിൽസക്കെത്തിയ പെൺകുട്ടിയെ, പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ റ്റി.നാരായണന്റെ നിർദേശപ്രകാരം സിറ്റി അസി. കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സിറ്റി സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കിളികൊല്ലൂർ എസ്.എച്ച്.ഓ.വിനോദ് കെ, എസ്.ഐ.മാരായ അനീഷ് എ.പി, ശ്രീനാഥ്, താഹാ കോയ, പി.ആർ.ഓ.ജയൻ സക്കറിയ, എ.എസ്.ഐ.മാരായ സന്തോഷ്, ജിജു, വനിതാ സി.പി.ഓ. ലതിക സി.പി.ഒ.മാരായ ഷിഹാബുദീൻ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....