Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാങ്ങി ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരികെ; ഫ്ലിപ്കാർട്ടിന്റെ പുതിയ പോളിസി ഇങ്ങനെ

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ പുതിയ പോളിസി എത്തിയിരിക്കുന്നു. Samsung Galaxy Z Flip 3, Galaxy Z Fold 3 എന്നി ഫോണുകൾക്കാണ് ഇപ്പോൾ 15 ദിവസ്സത്തെ റിട്ടേൺ പോളിസി നൽകിയിരിക്കുന്നത്. അതായത് ഫ്ലിപ്പ്കാർട്ടിൽ നിന്നും Samsung Galaxy Z Flip 3, Galaxy Z Fold 3 ഫോണുകൾ വാങ്ങിയതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ ഫോൺ 15 ദിവസ്സത്തിനകം തിരികെ നൽകാം. മുഴുവൻ ക്യാഷും തിരികെ നൽകുന്നതാണ്. ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ ഓഫറുകൾ ഉള്ളത്. ‘Love It or Return It എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്.

SAMSUNG GALAXY Z FOLD3 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു. അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്. മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ്. 4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്. അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത്. 12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത്. ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 ലക്ഷം രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999 ആണ് വില വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...