ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്കാരങ്ങൾ അടക്കം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിൻ്റെ സഹതിരക്കഥാകൃത്തും ലിജോയുടെ തന്നെ ചുരുളിയുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്.
ലിജോയുടേതാണ് കഥ. മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുക. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.
തമിഴ്നാട് ആണ് സിനിമയുടെ പശ്ചാത്തലം. സിനിമയിൽ തമിഴ്, മലയാളം സംഭാഷണങ്ങൾ ഉണ്ടാവും.
You must be logged in to post a comment Login