ഷാർജ: രാജ്യത്തേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ ഷാർജ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളുമായി അയൽരാജ്യത്തുനിന്നുംവന്ന കണ്ടെയ്നറിലായിരുന്നു കോടിക്കണക്കിന് രൂപ വിലയുള്ള നിരോധിത ലഹരിമരുന്നുകൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്.93 കിലോഗ്രാം പൊടിരൂപത്തിലുള്ള മെതഡിൻ, 3000 മെതഡിൻ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.ബലിപെരുന്നാൾ അവധിദിനങ്ങളിൽ ഷാർജ പോർട്ടിലെത്തിയ കണ്ടെയ്നറിൽനിന്നായിരുന്നു ഉദ്യോഗസ്ഥരുടെ കർശന പരിശോധനയിൽ ലഹരിമരുന്നുകൾ കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളുടെ കൂടെ ഇരുമ്പ് കവചങ്ങളിലാക്കിയാണ് ലഹരിമരുന്നുകൾ കടത്താൻ ശ്രമിച്ചത്. സാധനങ്ങളുടെ ഭാരത്തിൽ കണ്ട വ്യത്യാസമാണ് സംശയത്തിനിടയാക്കിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
KERALA NEWS
അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
You must be logged in to post a comment Login