മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും
ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2വിന്റെ കന്നഡ പതിപ്പ് ചിത്രീകരണം നടന്നുകൊണ്ടിരിക്കവേ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മലയാള പ്രേക്ഷരുടെ ഇഷ്ട്ട നടിയായ നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ ആശ ശരത് തന്നെ എത്തുന്നു എന്നതും പ്രത്യേകതയാണ്. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. അതേസമയം ദൃശ്യം 2 തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്. റാണി എന്ന കഥാപാത്രത്തെ മീന തന്നെ പുനരവതരിപ്പിക്കും എന്നാണ് സൂചനകൾ
You must be logged in to post a comment Login