കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് വാക്സീൻ സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭിക്കാൻ കേന്ദ്രസർക്കാർ പുതിയ സംവിധാനം ഒരുക്കി.
കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള മൈ ജിഒവി കൊറോണ ഹെൽപ്പ് ഡെസ്കാണ് ഈ സേവനം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.
നിങ്ങൾ വാക്സിൻ സ്ലോട്ട് ഏത് നമ്പറിൽ നിന്നാണോ ബുക്ക് ചെയ്തത്, ആ നമ്പറിലേക്കാണ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭിക്കുക.
ഇതിനായി 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുകയും തുടർന്ന് ഈ നമ്പർ വാട്ട്സ്ആപ്പിൽ ഓപ്പൺ ചെയ്യുക.
അതിന് ശേഷം ഈ നമ്പറിലേക്ക് നിങ്ങളുടെ വാട്ട്സ്ആപ്പിൽ നിന്നും ‘Download Certificate’ എന്ന് സന്ദേശം അയക്കുക.
അപ്പോൾ നിങ്ങൾക്ക് ഒരു ഒ ടി പി ലഭിക്കുന്നു. ഇത് വാട്ട്സ്ആപ്പിൽ സന്ദേശമായി നൽകിയാൽ നിങ്ങളുടെ നമ്പറിൽ റജിസ്ട്രർ ചെയ്ത് വാക്സീൻ എടുത്തവരുടെ പേരും അതിന് നേരെ ഒരു നമ്പറും ലഭിക്കുന്നു.
അതിൽനിന്നും ആരുടെ സർട്ടിഫിക്കറ്റാണോ വേണ്ടത്. അവർക്ക് നേരെയുള്ള നമ്പർ സന്ദേശമായി നൽകിയാൽ മതി. പിഡിഎഫ് രൂപത്തിൽ
ആയിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. കൂടാതെ വാക്സീനും, കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും അറിയാൻ ഈ വാട്ട്സ്ആപ്പ് സർവീസിലൂടെ ലഭിക്കുന്നതുമാണ്. അതിനായി Menu എന്ന് ടൈപ്പ് ചെയ്ത് അത് സന്ദേശമായി അയച്ചാൽ മാത്രം മതി.
You must be logged in to post a comment Login