Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് വെബ്

ടെലിഗ്രാമിന്‌ പുറമെ പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പിന്റെ വെബ്സൈറ്റ് സംവിധാനമായ വാട്സ്ആപ്പ് വെബ്.
ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് വെബിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ വെബ് അനുഭവം നൽകുന്നതാണ് പുതിയ ഫീച്ചർ. കൂടാതെ മൊബൈൽ പതിപ്പിലേക്ക് പുതിയ ഇമോജികളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് വെബ് ആപ്ലിക്കേഷനിലെ പുതിയ ഇമേജ് എഡിറ്റിംഗ് ടൂളുകൾ പുതിയ ‘ഡ്രോയിംഗ് ടൂൾസ്’ ബണ്ടിലിന്റെ ഭാഗമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് തന്നെ എഡിറ്റ് ചെയ്യാൻ സഹായിക്കുന്നു. വാട്ട്‌സ്ആപ്പിന്റെ സ്മാർട്ട്‌ഫോൺ ആപ്പുകളിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. പുതിയ സംവിധാനം ഉപയോഗിച്ച് ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് മാർക്ക് ചെയ്യാനും ഇമോജി ഉൾപ്പെടുത്താനും ഫിൽട്ടറുകളും ടെക്സ്റ്റുകളും ചേർക്കുവാനും കഴിയുന്നു.

ഇതൊക്കെയെല്ലാം തന്നെ മൊബൈലിൽ ഉപയോഗിക്കുന്ന അതെ രീതിയിൽ തന്നെയാണ് ഉപയോഗിക്കാനാവുക. ചാറ്റ് വിൻഡോയിൽ താഴെ ചിത്രം അയക്കാനുള്ള ഓപ്‌ഷൻ തിരഞ്ഞെടുത്ത് അതിൽ ആവശ്യമായ എഡിറ്റിംഗ് ചെയ്ത് അയക്കാൻ സാധിക്കുന്നു.
എഡിറ്റ് ചെയ്യാതെയും ചിത്രങ്ങൾ അയക്കാൻ കഴിയും. കൂടാതെ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ മൊബൈൽ വേർഷനിൽ കൂടുതൽ ഇമോജികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്സ്ആപിന്റെ ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ പുതിയ ഇമോജികൾ കണ്ടതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്‌തു. ഒന്നിലധികം നിറത്തിലുള്ള ദമ്പതികൾ, ചുംബിക്കുന്ന ദമ്പതികൾ, സർപ്പിളാകൃതികളുള്ള കണ്ണുകൾ, മേഘ ഇമോജിയിൽ ഒരു മുഖം എന്നിവയാണ് പുതുതായി നൽകിയിരിക്കുന്ന ഇമോജികൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ചർമ്മ നിറങ്ങളും ഹെയർസ്റ്റൈലുകളും താടിയുള്ള ഇമോജികളുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ ഇമോജികളും ഉണ്ടാകും. ഉടനെത്തന്നെ 217 പുതിയ ഇമോജികൾ പ്ലാറ്റ്‌ഫോമിലേക്ക് വരുമെന്നാണ് റിപ്പോർട്ട്. ആപ്പിന്റെ ബീറ്റ പതിപ്പിൽ ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ ഇമോജി ഉപയോഗിക്കാൻ കഴിയുക. കൂടാതെ അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും ബീറ്റ പതിപ്പ് ആയിരിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...