Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

‘ഡീകോഡിങ് ശങ്കറിന്’ കാൻസ് വേൾഡ് ഫിലിം പുരസ്‌കാരം

ശങ്കർ മഹാദേവന്റെ ജീവിതം പറഞ്ഞ ‘ഡീകോഡിങ് ശങ്കറിന്’ കാൻസ് വേൾഡ് ഫിലിം പുരസ്‌കാരം. മലയാളി സംവിധായകയായ ദീപ്തി പിള്ള ശിവന്റെ ‘ഡീകോഡിങ് ശങ്കറിന്’ കാൻസ് വേൾഡ് ഫിലിം പുരസ്‌കാരം. മികച്ച ജീവചരിത്രം, മികച്ച ഇന്ത്യൻ ചിത്രം എന്നീ പുരസ്‌കാരണങ്ങളാണ് ദീപ്തി പിള്ള ശിവന് ലഭിച്ചത്. ഗായകൻ ശങ്കർ മഹാദേവന്റെ ജീവിതം പറയുന്ന ഡോക്യൂമെന്ററിയാണ് ഡീകോഡിങ് ശങ്കർ. ഗായകനും സംഗീത സംവിധായാകനുമായ ശങ്കർ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോകുമെന്ററി ഫിലിം ആണ് ‘ഡീകോഡിങ് ശങ്കർ’. പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി രാജീവ് മെഹരോത്രയാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചത്. ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വേഷങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്റെ ജീവിത താളമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. സരസമായി ശങ്കർ മഹാദേവൻ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. പണ്ഡിറ്റ് ജസ്‌രാജ്, ഉസ്താദ് സക്കീർ ഹുസൈൻ, അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ, ആമിർ ഖാൻ, ജാവേദ് അക്തർ, ഗുൽസർ, ശ്രേയ ഘോഷൽ തുടങ്ങി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങളെല്ലാം ശങ്കറിന്റെ ജീവിതം ഡോക്യൂമെന്ററിയിൽ ഡീകോഡ് ചെയ്യുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....