മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്. ദിലീപ് പങ്കുവച്ച ചിത്രത്തിൽ മക്കളായ മീനാക്ഷിയും, മഹാലക്ഷിയും ഒപ്പമുണ്ട്. അച്ഛന്റെ കയ്യിലിരുന്ന് പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. കുടുംബവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാത്ത താരമാണ് ദിലീപ്.

ഓണദിവസം കുടുംബസമേതമുള്ള ചിത്രം അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് മക്കൾക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്യുന്നത്.
