Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇന്‍ക് മാഗസിന്‍ പട്ടികയില്‍ ടെക്‌നോപാര്‍ക്ക് കമ്പനിയും

യുഎസിലെ സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയോണ്‍ ടെക്‌നോളജീസിന് വന്‍ മുന്നേറ്റം. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇന്‍ക് മാഗസിന്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിവേഗ വളര്‍ച്ചയുള്ള 5000 കമ്പനികളുടെ പട്ടികയില്‍ ആയിരത്തോളം സ്ഥാനങ്ങള്‍ മുന്നിലെത്തിയാണ് നേട്ടം കൈവരിച്ചത്. യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വര്‍ധിപ്പിച്ച കമ്പനി ഈ വളര്‍ച്ചയുടെ ചുവട് പിടിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ബെംഗളുരുവിലുമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായണ് പദ്ധതിയിടുന്നത്. ഈ വര്‍ഷം മാത്രം 400ലേറെ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം കോളേജ് ക്യാംപസുകളില്‍ നിന്ന് 250 എന്‍ജിനീയര്‍മാരേയും റിക്രൂട്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടത്തരം ഐടി സൊലൂഷന്‍സ് കമ്പനികളുടെ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്.

പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇതൊരു നിക്ഷേപ അവസരമായാണ് എടുത്തിട്ടുള്ളത്. ഇത് കമ്പനി പ്രവര്‍ത്തനം വേഗത്തില്‍ വിപുലപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് ഇന്ത്യയുടെ സിഇഒയും എംഡിയുമായ ബിനു ജേക്കബ് പറഞ്ഞു. നാലാം തവണയാണ് കമ്പനി ഇന്‍ക് മാഗസിന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടി വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. യുഎസിലെ ടെക്‌സസ് മേഖലയില്‍ ഏറ്റവും വേഗം വളരുന്ന 100 കമ്പനികളില്‍ ഒന്നാകാനും എക്‌സ്പീരിയോണ്‍ ടെക്‌നോളജീസിന് സാധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....