നടൻ മോഹൻലാൽ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി . ക്രിസ്റ്റയുടെ ഗാർനെറ്റ് റെഡ് നിറത്തിലുള്ള ക്രിസ്റ്റയാണ് താരം സ്വന്തമാക്കിത്. നേരത്തെ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയും മോഹൻലാൽ സ്വന്തമാക്കിയിരുന്നു. കൂടാതെ ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയറും എസ്യുവിയായ ലാൻഡ് ക്രൂസറും മോഹൻലാലിന്റെ ഗാരീജിലുണ്ട്.
ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.
You must be logged in to post a comment Login