രാമനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്ന് ബോളിവുഡ് ചിത്രം ‘രാവണ്‍ ലീലയുടെ’ പേര് മാറ്റി. ‘ഭവായി’ എന്നാണ് പുതിയ പേര്. പ്രതീക് ഗാന്ധിയെ പ്രധാന കഥാപാത്രമാക്കി ഹാര്‍ദിക് ഗജ്ജറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വിഭാഗം ആൾക്കാർ പ്രതിക്ഷേധവുമായി രംഗത്തെത്തുകയും ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവിശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. രാമനെ മഹത്വവത്കരിക്കുന്ന ഒരു സിനിമയല്ല ഇതെന്നും പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്നും പ്രതീക ഗാന്ധി പറഞ്ഞു. ‘രാമായണത്തെക്കുറിച്ചല്ല സിനിമ. രാംലീലയെന്ന രാമായണത്തെ ആസ്പദമാക്കിയുള്ള നാടകത്തില്‍ അഭിനയിക്കുന്ന രണ്ടു വ്യക്തികളുട കഥയാണ് ഭവായി. രാമായണത്തിന്റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ല. സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണം. പ്രകീത് പറഞ്ഞു.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login