Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

‘ദി അൺ സ്റ്റോപ്പബിൾ’ മല്ലു ട്രാവലർ; മ്യൂസിക് വീഡിയോ പുറത്ത്

മല്ലു ട്രാവലർ’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബ് വ്ലോഗർ ഷക്കീർ സുബാൻ ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ ‘ദി അൺ സ്റ്റോപ്പബിൾ’ മല്ലു ട്രാവലർ പുറത്തിറങ്ങി. ഷക്കീർ സുബാന്റെ ജീവിതാനുഭവം തന്നെയാണ് ഈ മ്യൂസിക് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ഇന്നീ കാണുന്ന നിലയിൽ എത്താൻ ഷക്കീർ പിന്നിട്ട വഴികൾ വരികളിലൂടെ പറയുന്ന ഗാനം, തന്നെ വളർത്തിയ നാടിനും നാട്ടുകാർക്കും ഒരു പോലെ നന്ദി അറിയിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ പ്രകാശ് അലക്സ് സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് മല്ലു ട്രാവലർ തന്നെയാണ്. സുഹൈൽ കോയയാണ് ഗാനം രചിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള മുൻനിര യൂട്യൂബർമാരിൽ ഒരാളാണ് ‘മല്ലു ട്രാവലർ’ എന്ന് അറിയപ്പെടുന്ന ഷാക്കിർ സുബ്ഹാൻ. ഇരുപത്തിയഞ്ചര ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട് ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്. ഒരുപാട് ആരാധകരും ഉണ്ട്. അഡ്വഞ്ചർ ട്രാവലർ എന്നാണ് ഷാക്കിർ സുബ്ഹാൻ സ്വയം വിശേഷിപ്പിക്കുന്നത്. ഇതുവരെ 35 ൽ അധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. മല്ലു ട്രാവലർ ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷിൽ മറ്റൊരു ചാനൽ കൂടി ഇദ്ദേഹത്തിനുണ്ട്. അതിൽ ഒന്നര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്.

ഇംഗ്ലീഷ് ചാനലിന്റെ ബാനറിൽ പുറത്തിറങ്ങുന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് യഹിയയാണ്. ക്യാമറ ഷാരോൺ ശ്രീനിവാസ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദീൻ. മേക്കപ്പ് മാർട്ടിനി ട്രൂക്കോ. ആർട്ട് അജിത് എ ജെ. എഡിറ്റിംഗ് അമൽ മനോജ്. സ്റ്റീൽസ് നിദാദ്. അസ്സോസിയേറ്റ് ഡയറക്ടർ നേഹൽ മുബാറക്. അസിസ്റ്റന്റ് ഡയറക്ടർ വൈഷ്‌ണവ് എം കെ, സുജിത് അധികാരത്ത്, ഹിഷാം അൻവർ, നബീൽ ബിൻ റിയാസ്. അസ്സോസിയേറ്റ് ക്യാമറാമാൻ അരുൺ സി തോമസ്. അസിസ്റ്റന്റ് ക്യാമറാമാൻ സാജൻ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് ഷാഹിദ്. ഡിജിറ്റൽ മാർക്കറ്റിങ് സിനിമാപ്രാന്തൻ ഓൺലൈൻ മീഡിയ. വി എഫ് എക്സ് & അനിമേഷൻ രാഹുൽ രമണൻ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....