സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ അവാർഡ് ആയ “സൈമ” യിൽ ശ്രദ്ധേയമായി നടി പ്രയാഗ മാർട്ടിൻ. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസ്ത്രധാരണം ഓർമിപ്പിക്കുന്ന തരത്തിൽ സാരി ധരിച്ച കൊണ്ടാണ് താരം റെഡ്കർപ്പെറ്റിൽ എത്തിയത്. അടുത്തിടെ റിലീസായ കങ്കണാ ചിത്രമായ “തലൈവി”യിലെ ഗെറ്റപ്പാണ് താരം റെഡ്കാർപെറ്റിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
ചുവപ്പും കറുപ്പും കരയുള്ള വെള്ളസാരി ഉടുത്ത് ചുവപ്പ് വട്ട പൊട്ടും കുത്തിയുള്ള താരത്തിന്റെ ഗെറ്റപ്പ്, അവാർഡ് നിശയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
മലയാള സിനിമയിൽ അഭിനയമികവുകൊണ്ടു ശ്രദ്ധേയരായ യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ഇപ്പോഴിതാ വേറിട്ട ലുക്കിൽ എത്തികൊണ്ടു സമൂഹ മാധ്യമങ്ങളിലും വൈറലാകുകയാണ് താരം. സൈമയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രയാഗയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
നെറ്ഫ്ളിക്സിൽ റിലീസിന് എത്തിയ ആന്തോളജി ചിത്രമായ നവരസയാണ് അവസാനമായി പുറത്തിറങ്ങിയ പ്രയാഗ ചിത്രം. ആന്തോളജിയിൽ ഗൗതം വാസുദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലാണ് താരം വേഷമിട്ടത്. ചിത്രത്തിൽ സൂര്യയുടെ നായിക വേഷമാണ് പ്രയാഗ ചെയ്തിരിക്കുന്നത്.മലയാള സിനിമയിൽ നിന്നും നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പ്രാർത്ഥന ഇന്ദ്രജിത്, സാനിയ ഇയ്യപ്പൻ, നിക്കി ഗൽറാണി, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.
You must be logged in to post a comment Login