Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വൻ മാറ്റങ്ങളുമായി ഗൂഗിള്‍ പിക്‌സല്‍ 6 സീരീസ്

ഗൂഗിള്‍ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നീ പേരുകളിലാണ് പുതിയ മോഡലുകള്‍ അറിയപ്പെടുക. ഈ മോഡലുകളിൽ സ്വന്തം പ്രോസസറും സുരക്ഷാ ചിപ്പും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. ടെന്‍സര്‍ എന്ന പേരില്‍ സ്വന്തമായി നിര്‍മിച്ചെടുത്ത സിസ്റ്റം ഓണ്‍ ചിപ്പ്, സെമികണ്‍ഡക്ടറാണ് ഫോണുകള്‍ക്ക് കരുത്തുപകരുന്നത്. ഫോട്ടോകള്‍ പ്രോസസ് ചെയ്യുന്നതിൽ, അതിവേഗം സംഭാഷണം തിരിച്ചറിയാൻ, ബാറ്ററി ലൈഫിന്റെ കാര്യത്തിലും ഇത് പ്രകടമായ മാറ്റം കൊണ്ടുവരും എന്നാണ് കരുതുന്നത്. ടൈറ്റന്‍ എം2 എന്ന പേരില്‍ കമ്പനി തന്നെ നിര്‍മിച്ച സുരക്ഷാ ചിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
നിരവധി കമ്പനികള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുന്നുണ്ട്. ഇവ തമ്മില്‍ തമ്മില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലായിരുന്നു. ഗൂഗിള്‍ അടക്കം മിക്ക കമ്പനികളും തങ്ങളുടെ ഫോണുകള്‍ നിര്‍മിക്കാനായി ക്വാല്‍കം കമ്പനിയുടെ പ്രോസസറുകളെയാണ് ആശ്രയിച്ചു വന്നത്. ചില കമ്പനികള്‍ മീഡിയാടെക്കിനെയും ആശ്രയിച്ചിരുന്നു. എന്നാല്‍, സ്വന്തമായി പുതിയ ചിപ്പുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചതോടെ ആന്‍ഡ്രോയിഡ് പ്രവര്‍ത്തിക്കുന്ന രീതിക്ക് മാറ്റം വന്നേക്കാമെന്നു പ്രതീക്ഷ പുലര്‍ത്തുന്നവരും ഉണ്ട്. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒഎസ് ആയ ആന്‍ഡ്രോയിഡിന്റെ ഉടമയാണ് ഗൂഗിളെങ്കിലും ഐഫോണിനോടു പോയിട്ട് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളോടു പോലും മത്സരിച്ചു വിജയിക്കാന്‍ കെല്‍പ്പുള്ള ഒരു ഫോണ്‍ സ്വന്തമായി ഇറക്കി വിജയിപ്പിക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് ഗൂഗിളിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഇതടക്കമുള്ള കാര്യങ്ങള്‍ മനസ്സില്‍വച്ചാണ് ഇത്തവണത്തെ പിക്‌സല്‍ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലുകള്‍ പെട്ടിയില്‍നിന്നു പുറത്തെടുക്കുമ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ പിക്‌സല്‍ 6 മോഡലിന് 6.4-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. ഇതിന് 90 ഹെട്‌സ് ഡൈനാമിക് റിഫ്രെഷ് റെയ്റ്റും ഉണ്ട്. പഞ്ച്-ഹോള്‍ സെല്‍ഫി ക്യാമറ, ഡിസ്‌പ്ലേയില്‍ അടക്കം ചെയ്തിരിക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഈ മോഡലിന് 8 ജിബി റാം, 128ജിബി / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ശേഷി, 4,614 എംഎഎച് ബാറ്ററി, 30W ഫാസ്റ്റ് ചാര്‍ജിങ് ശേഷി തുടങ്ങിയവയും ഉണ്ട്.
പുതിയ മോഡലിന് 50 എംപി പ്രധാന ക്യാമറയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെടുക്കുന്ന ചിത്രങ്ങള്‍ പിക്‌സല്‍ ബിന്നിങ് വഴി 12.5 എംപി ഫോട്ടോകളായി സേവുചെയ്യും. 12 എംപി അള്‍ട്രാവൈഡ് ലെന്‍സും ഉണ്ട്. 8 എംപിയാണ് സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍. വില 599 ഡോളറാണ് (ഏകദേശം 44,970 രൂപ).
കൂടുതല്‍ മികവാര്‍ന്ന നിര്‍മിതിയുള്ള പിക്‌സല്‍ 6 പ്രോ മോഡലിന് 6.7-ഇഞ്ച് വലുപ്പമുള്ള ക്വാഡ് എച്ഡി അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. ഇതിന് 120 ഹെട്‌സ് ഡൈനാമിക് റിഫ്രെഷ് റെയ്റ്റ് ഉണ്ട്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 12ജിബി റാം, 128ജിബി/ 256ജിബി /512ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ശേഷി, 5,003 എംഎഎച് ബാറ്ററി, വയര്‍ലെസ് ചാര്‍ജിങ്, 30W ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.
പ്രോ മോഡലിന് പിന്നിലുള്ളത് ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ്. പ്രധാന ക്യാമറയ്ക്ക് 50 എംപി സെന്‍സറാണ് ഉള്ളത്. 12 എംപി അള്‍ട്രാവൈഡ് കൂടാതെ 48 എംപി ടെലി ലെന്‍സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിന് 11.1 എംപിയാണ് സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍. വില 899 ഡോളറാണ് (ഏകദേശം 67,490 രൂപ). ഇരു മോഡലുകളും ഇന്ത്യയില്‍ വില്‍ക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ പ്രഖ്യാപ്പിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...