Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ ഒരു ഫോൺ കാൾ മാത്രം

കേന്ദ്ര സർക്കാരിന്റെ https://www.cowin.gov.in/home സൈറ്റുകൾ വഴിയോ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്ലികേഷനുകൾ വഴിയോ ഇപ്പോൾ തന്നെ ബുക്കിംഗ് നടത്താം ,എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി ഒരു കോളിലൂടെയും ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ് .അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഫോണുകളിൽ 1075 എന്ന നമ്പർ ഡയൽ ചെയ്യുക . അതിനു ശേഷം കോൾ കണക്റ്റ് ആയി കഴിഞ്ഞാൽ നിങ്ങൾക്ക് രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിങ്ങൾ വാക്‌സിൻ സ്ലോട്ട് ബുക്കിംഗ് നടത്താനുള്ള സ്ലോട്ട് പറയുന്ന ബട്ടൺ അമർത്തുക .അത്തരത്തിൽ നിങ്ങൾക്ക് കോവിഡ് വാക്സിൻ സ്ലോട്ടുകൾ ഫോൺ വഴി ബുക്കിംഗ് നടത്താവുന്നതാണ് .ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക .നിങ്ങൾ ഫോൺ വഴി ബുക്കിംഗ് നടത്തുമ്പോൾ നിങ്ങളുടെ പക്കൽ ഏതെകിലും ഐ ഡി പ്രൂഫ് ഉണ്ടായിരിക്കണം .ഉദാഹരണത്തിന് ആധാർ കാർഡ് ,പാൻ കാർഡ് ,പാസ്സ്‌പോർട്ട് എന്നിങ്ങനെ ഏതെങ്കിലും ഐ ഡി ഉണ്ടായിരിക്കണം.

ഓൺലൈൻ വഴി എങ്ങനെ ബുക്കിംഗ് നടത്താം

വാക്സിനുകൾ ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ് .അതിന്നായി നിങ്ങൾ ആദ്യം തന്നെ https://www.cowin.gov.in/home എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .അതിനു ശേഷം അവിടെ താഴെയായി register yourself എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ് .ആ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ചോദിക്കുന്നത് നിങ്ങളുടെ മൊബൈൽ നമ്പർ ആണ് .അവിടെ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക . അതിനു ശേഷം നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും .ആ OTP അവിടെ നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക .അടുത്ത ഓപ്‌ഷനുകളിൽ നിങ്ങളുടെ ഐ ഡി പ്രൂഫുകൾ ആണ് ചോദിക്കുന്നത് .അവിടെ ആധാർ കാർഡുകൾ ,ഡ്രൈവിംഗ് ലൈസെൻസ് ,പാൻ കാർഡുകൾ ,പെൻഷൻ ബുക്കുകൾ എന്നിവയടക്കമുള്ള ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു .അതിൽ ഏതെങ്കിലും ഓപ്‌ഷനുകൾ സെലെക്റ്റ് ചെയ്തു അടുത്ത ഓപ്‌ഷനുകളിലേക്കു പോകുക . അടുത്ത ഓപ്‌ഷൻ എന്ന് പറയുന്നത് നിങ്ങൾക്ക് ഏത് സമയത്താണ് ബുക്കിംഗ് നടത്തേണ്ടത് (ഷെഡ്യൂൾ ചെയ്തു വെക്കാവുന്നതാണ് )അത് അവിടെ നൽകാവുന്നതാണ് .അതിനു ശേഷം അവിടെ തന്നെ നിങ്ങളുടെ അടുത്തുള്ള ഏത് ഹോസ്പിറ്റലിൽ ആണ് വാക്സിൻ ലഭിക്കുന്നത് എന്നടക്കമുള്ള വിവരങ്ങളും ലഭിക്കുന്നതാണ് .അവിടെ സൗജന്യമായി ലഭിക്കുന്ന ഹോസ്പിറ്റലുകളും കൂടാതെ ക്യാഷ് കൊടുത്തു ചെയ്യാവുന്ന ഹോസ്പിറ്റലുകളുടെ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആരോഗ്യ സേതു ആപ്ലികേഷനുകൾ ഉപയോഗിച്ചും രജിസ്ടർ ചെയ്യാവുന്നതാണ് .ആരോഗ്യ സേതു ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിൽ വാക്‌സിനേഷൻ എന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്ത മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ രെജിസ്റ്റർ ചെയ്യാവുന്നതാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...