Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

സ്കൂൾ പ്രവേശന ദിനം ആഘോഷമാക്കി ആറ്റിങ്ങൽ

ആറ്റിങ്ങൽ: നവംബർ 1 കേരളപിറവി ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസം പുനർ ആരംഭിച്ചു. പട്ടണത്തിലെ സ്കൂളുകളിൽ നഗരസഭയുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ക്ലാസ് റൂം പഠനം പുനർ ആരംഭിക്കാൻ സാധിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം നീണ്ട 19 മാസങ്ങൾക്ക് ശേഷമാണ് സ്കൂളുകൾ തുറന്നത്. കുട്ടികളെ വരവേൽക്കാനായി കുരുത്തോലകളും തോരണങ്ങളാലും ഒരോ സ്കൂളുകളും അലങ്കരിച്ച് വർണാഭമാക്കി. അക്ഷര ദീപം കൊളുത്തിയും, ജാഗ്രത നിർദ്ദേശങ്ങൾ ആലേഖനം ചെയ്ത കുറുപ്പുകൾ കുരുന്നുകൾക്ക് കൈമാറിയും പ്രവേശന ദിനം കൊണ്ടാടി. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ എന്നിവർ വിദ്യാലയങ്ങൾ സന്ദർശിച്ചു. ഇവർ അധ്യാപകരോടും പിടിഎ അംഗങ്ങളോടുമൊപ്പം പഠനമുറികളിലെത്തി കുട്ടികൾക്ക് വേണ്ട ബോധവൽക്കരണം നൽകുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ ഓൺലൈൻ പഠനം
ടെലിവിഷനിലൂടെ എപ്രകാരമാണോ വീക്ഷിച്ച് മനസിലാക്കിയത്, അതേ രീതിയിൽ തന്നെ പാട്ടിലൂടെയും രസകരമായ കഥകളിലൂടെയും അധ്യാപകർ അറിവ് കുഞ്ഞുക്കൾക്ക് പകർന്നു നൽകുന്ന ദൃശ്യങ്ങളാണ് ക്ലാസ് റൂമുകളിൽ കാണാൻ സാധിച്ചത്. ഒരു ബഞ്ചിൽ 2 കുട്ടിയെന്ന ക്രമത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. പട്ടണത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പോലീസ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ എന്നിവർ കനത്ത സുരക്ഷയൊരുക്കി കാവലുണ്ട്. കൃത്യമായ രീതിയിൽ സാനിട്ടേസർ വിതരണം ശരീരോഷ്മാവ് പരിശോധന തുടങ്ങി എല്ലാ വിധ പ്രതിരോധ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നം ഉണ്ടായാൽ അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാനും ആവശ്യത്തിന് വിശ്രമം നൽകാനും വേണ്ടി സിക്ക് റൂമുകളും വിദ്യാലയങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന ഏതുതരം സാഹചര്യങ്ങൾ വിദ്യാലയങ്ങളിൽ ഒരുക്കാനും ഇനിയും നഗരസഭ സർവ്വ സജ്ജമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...