Vismaya News
Connect with us

Hi, what are you looking for?

NEWS

ചോദ്യം ധ്യാൻ ശ്രീനിവാസനോട്; മറുപടിയുമായി ഗോകുൽ സുരേഷ്

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ജോയ് ഫുൾ എൻജോയ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിനു താഴെ ഗോകുൽ സുരേഷുമൊന്നിച്ചുള്ള നിങ്ങളുടെ സിനിമയ്ക്കെന്തുപറ്റി? എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് സാക്ഷാൽ ഗോകുൽ സുരേഷാണ്.

‘നിങ്ങൾ നിർമാതാക്കളോട് ചോദിക്കുക, അവർ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്. ഇതുപോലെ എല്ലാവരും ചോദിക്കുകയാണെങ്കില്‍ മറുപടി പറയാൻ അവർ നിർബന്ധിതരാകും. പക്ഷേ അവർ നുണ പറയുകയാണെങ്കിൽ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും.’-ഇങ്ങനെയായിരുന്നു ഗോകുലിന്റെ മറുപടി.

കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ‘സായാഹ്ന വാർത്തകൾ’ എന്ന സിനിമയെക്കുറിച്ചാണ് ഗോകുൽ പറയുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അരുണ്‍ ചന്തുവാണ് സിനിമയുടെ സംവിധായകന്‍. 2019ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....