ആധാർ കാർഡുകൾ ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് അടക്കം ആവിശ്യമായി വരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഒരു ആവിശ്യത്തിന് ആധാർ കാർഡ് വേണം, നിങ്ങളുടെ കൈയ്യിൽ ഇല്ല എങ്കിൽ ആധാർ ഉപഭോക്താക്കൾക്ക് ഇപ്പോൾ എളുപ്പത്തിൽ ഓൺലൈൻ e-Aadhaar ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. ഇപ്പോൾ ആധാർ കാർഡുകൾ https://uidai.gov.in/ വെബ് സൈറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നാൽ ആധാർ കാർഡ് ഉള്ളവർക്ക് മാത്രമേ ഓൺലൈൻ വഴി ഇത്തരത്തിൽ e-Aadhaar കാർഡുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു.
e-Aadhaar കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
- അതിന്നായി ആദ്യം https://uidai.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
- അതിനു ശേഷം ഈ ഓപ്ഷനിൽ നിന്നും Download Aadhaar എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അതിൽ സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ Enrolment ID കൂടാതെ Virtual ID എന്നിവ വഴി അടുത്ത പേജിൽ പോകുക.
- അതിനു ശേഷം അടുത്ത പേജിൽ CAPTCHA നൽകി നിങ്ങളുടെ ആധാർ കാർഡിൽ നൽകിയ ഫോൺ നമ്പർ നൽകുക.
- നിങ്ങൾ നൽകിയ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും.
- OTP നൽകിയ ശേഷം നിങ്ങൾക്ക് e-Aadhaar ഡൗൺലോഡ് ചെയ്യാവുന്നതാണ്.
You must be logged in to post a comment Login