ആലപ്പുഴ പല്ലനയിൽ 14 കാരനെ അയൽവാസി ക്രൂരമായി മർദിച്ചു. പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറിനാണ് പരുക്കേറ്റത്. കുട്ടികളെ കളിയ്ക്കാൻ വിളിച്ചുകൊണ്ട് പോയതിന്റെ പേരിലാണ് മർദ്ദനം ഉണ്ടായത്. കണ്ണിന് ക്രൂരമായി പരിക്ക് പറ്റിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ഇവരുടെ സമാപവാസി ശാർങ്ഗധരനാണ് (60) കുട്ടിയെ മർദിച്ചത്. ഇയാൾ വടി ഉപയോഗിച്ച് ദേഹമാസകലം മർദ്ദിച്ചെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
You must be logged in to post a comment Login