കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറയ്ക്കാത്തതിൽ പ്രെതിക്ഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടത്തുക. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
You must be logged in to post a comment Login