ചികിത്സയ്ക്ക് വേണ്ടി ഒമാനിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി മലയാളി യുവാവ് മരിച്ചു. ഒമാനിലെ സഹമിൽ ഒരു നിർമാണ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കൊല്ലം പുനലൂർ സ്വദേശി നന്ദു അശോകൻ (27) ആണ് മരിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനി ബാധിച്ചതിനെ തുടർന്ന് സൊഹാറിലെ ഒരു ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഒമാനിലെ സഹമിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു നന്ദു. അടുത്തകാലത്ത് ഒമാനിൽ നാശനഷ്ടം വിതച്ച ശഹീൻ ചുഴലിക്കാറ്റിന് ശേഷം നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും അദ്ദേഹം രംഗത്തുണ്ടായിരുന്നു.
You must be logged in to post a comment Login