Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 400 മെഡിക്കൽ വിദ്യാർത്ഥികൾ

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി 400 മെഡിക്കൽ വിദ്യാർത്ഥികളുടെ നിയമലംഘനം. കോവിഡിൽ ജനം നട്ടം തിരിയുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥികൾ കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ ദീപാവലിയുടെ ഭാഗമായി ഡിജെ നൈറ്റ് സംഘടിപ്പിച്ചത്.

എസ്‌ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് ഡിജെ നൈറ്റ് നടത്തിയത് . മെഡിക്കൽ വിദ്യാർത്ഥികളായിരിക്കെ തന്നെ 400 ൽപരം വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ടാണ് കോളേജ് യൂണിയൻ പ്രോഗ്രാം നടത്തിയത്. സാമൂഹികഅകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും അടച്ചിട്ട ഹാളിലാണ് പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ചുകൊണ്ട് വിദ്യാർഥി യൂണിയൻ കോളേജിൽ പരിപാടി നടത്തിയത്. ഇതിനു മുൻപ് ഓണത്തിനും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രോഗ്രാം നടത്തിയിരുന്നു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (KUHS ) നൽകിയിട്ടുള്ള ഒരു മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടല്ല ഇത് നടത്തിയിട്ടുള്ളത്. ഈ നിയമ ലംഘനത്തിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്മെൻറ് ഇടപെട്ടിട്ടില്ല. കെ യു എച്ച് എസ് ന്റെ മാർഗനിർദേശങ്ങളിൽ കോളേജിനുള്ളിൽ ഒരുതരത്തിലുള്ള പരിപാടികളും അനുവദിക്കുന്നതല്ലെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. നാടെങ്ങും കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും കോവിഡ്നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ച വരുമ്പൊഷുമാണ് ഒരുപറ്റം വിദ്യാർത്ഥികളുടെ അതിലുപരി ആരോഗ്യം സംരക്ഷിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ നിയമ ലംഘനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...