മരട് ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിധി: ദ് വെർഡിക്റ്റ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംമ്പർ 25ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
ഈ സിനിമ ആരെയും നിരാശപ്പെടുത്തില്ലെന്നും എല്ലാവരുടെയും പ്രാത്ഥനയും പിന്തുണയും കൂടെ വേണമെന്നും കണ്ണൻ താമരക്കുളം പറയുന്നു. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. പിന്നാലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പേര് മാറ്റുക ആയിരുന്നു. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റർ.
മരട് ഫ്ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമാതാക്കളാണ് ഹർജി നൽകിയത്. മാർച്ച് 19ന് തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുൻസിഫ് കോടതി ചിത്രം തടഞ്ഞിരുന്നു. തുടർന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വരികയും ചെയ്തു.
You must be logged in to post a comment Login