മോട്ടോർ സൈക്കിൾ ബ്രാൻഡായ യെസ്ഡിയും ജാവ മോട്ടോർ സൈക്കിൾസും വഴി പിരിയുന്നു. കമ്പനിയുടെ ഭാഗമല്ലാതായി മാറുന്നതോടെ യെസ്ഡിയുടെ പ്രവർത്തനം സ്വതന്ത്രവും സ്വന്തം നിലയിലുമാവുകയാണെന്നും ജാവ മോട്ടോർ സൈക്കിൾസ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി. ഇതോടെ യെസ്ഡിയുടെ തിരിച്ചുവരവിനായി ഇന്ത്യൻ ഇരുചക്രവാഹന വിപണി കാത്തിരിപ്പും തുടങ്ങി. ‘
പല മുൻതലമുറ ബ്രാൻഡുകളുടെയും നിലവിലെ അവകാശികളായ ക്ലാസിക് ലെജൻഡ്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) നിക്ഷേപം നടത്തിയതോടെ ജാവയും ബി എസ് എയും യെസ്ഡിയുമൊക്കെ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ സജീവമായിരുന്നു. ഈ വർഷം തുടക്കത്തിൽ ക്ലാസിക് ലെജൻഡ്സ്, യെസ്ഡി റോഡ് കിങ് എന്ന വ്യാപാരനാമത്തിന്റെ റജിസ്ട്രേഷനും നേടി;
ഇതുകൂടിയായതോടെ യെസ്ഡി ഉടൻ തിരിച്ചെത്തുമെന്ന അഭ്യൂഹവും കരുത്താർജിച്ചു.ജാവ ശ്രേണിയിലെ പഴമയുടെ പകിട്ടുള്ള മോട്ടോർ സൈക്കിളുകൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. ജാവയുമായി പിരിഞ്ഞതോടെ യെസ്ഡിയും സ്വന്തം നിലയിൽ മോട്ടോർ സൈക്കിൾ വിപണനത്തിനു നടപടി തുടങ്ങിയേക്കും. അടുത്ത വർഷത്തോടെ യെസ്ഡി ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.
You must be logged in to post a comment Login