ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ലാസുകൾ ഇന്ന് ആരംഭിച്ചു . ഓഫ്ലൈനായി തന്നെയാണ് ക്ലാസുകൾ നടക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേക്ക് എത്തിയത്.
രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസ് ഉണ്ടാകില്ല. കുട്ടികളെ സ്വാഗതം ചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മണക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെത്തി.
അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്ട്മെന്റ് പരിശോധിച്ചതിനു ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം വർഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു.
You must be logged in to post a comment Login