Vismaya News
Connect with us

Hi, what are you looking for?

Automobile

കൺ ചിമ്മും ഡിസൈനുമായി ;സ്കോഡ സ്ലാവിയ

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിലേക്ക് സ്കോഡ (Skoda) പുറത്തിറക്കുന്ന സ്ലാവിയയുടെ (Slavia) രേഖാ ചിത്രങ്ങൾ കമ്പനി പുറത്തിറക്കിയിരുന്നു. സ്പോർട്ടി സ്റ്റൈലും പ്രീമിയം ഇന്റീരിയറുമായി എത്തുന്ന ‌വാഹനത്തിന്റെ ആദ്യ പ്രദർശനം നവംബർ 18ന് നടക്കും. അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തുന്ന സെഡാനെ വ്യത്യസ്തമാക്കുന്ന 5 കാര്യങ്ങൾ ഇതാ.

ഇന്ത്യയ്ക്ക് വേണ്ടിയുള്ള കാർ

ഇന്ത്യ 2.0 പ്രൊജക്ടിനു കീഴിൽ കുഷാക്കിന് (Kushaq) ശേഷമെത്തുന്ന സെഡാനാണ് സ്ലാവിയ (Slavia). എക്യൂബി എ0 പ്ലാറ്റ്ഫോമിന്റെ ഇന്ത്യൻ വകഭേദം എംക്യൂബി എ0 ഐഎൻ പ്ലാറ്റ്ഫോമിലാണ് (MQB A0 IN) വാഹനത്തിന്റെ നിർമാണം. നേരത്തെ കാറിന്റെ രേഖാചിത്രങ്ങൾ സ്കോഡ പുറത്തുവിട്ടിരുന്നു. മുന്നിൽ സ്കോഡയുടെ ഹെക്സഗണൽ ഗ്രില്ലും ഷാർപ്പായ ഹെ‍ഡ്‌ലാംപുമുണ്ട്. എൽ ആകൃതിയിലാണ് ഡേടൈം റണ്ണിങ് ലാംപുകൾ. പിന്നിൽ സി ആകൃതിയിലുള്ള ടെയിൽ ലാമ്പും മനോഹരമായി ബൂട്ട് ഡോറുമുണ്ട്.

റാപ്പിഡിനേക്കാൾ വലിപ്പം

റാപ്പിഡിന്റെ (Rapid) പകരക്കാരനായിരിക്കില്ല പുതിയ കാർ. വലുപ്പത്തിൽ റാപ്പിഡിനെക്കാൾ ഉയർന്ന് നില്‍ക്കും സ്ലാവിയ. 4541 എംഎം നീളവും വീതിയും 1752 എംഎം വീതിയും 1487 എംഎം ഉയരവുമുണ്ട് കാറിന്. 2651 എംഎമ്മാണ് വീൽബേസ്. റാപ്പിഡിനെക്കാൾ 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവും 99 എംഎം വീൽബേസും സ്ലാവിയയ്ക്ക് കൂടുതലുണ്ട്.

പെട്രോൾ എൻജിൻ മാത്രം

കുഷാക്കുമായി പ്ലാറ്റ്ഫോം മാത്രമല്ല എൻജിനും സ്ലാവിയ പങ്കുവയ്ക്കുന്നുണ്ട്. 115 എച്ച്പി കരുത്ത് നൽകുന്ന 1 ലീറ്റർ ടിഎസ്ഐ എൻജിനും 150 എച്ച്പി കരുത്തും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലീറ്റർ എൻജിനുമാണ് വാഹനത്തിൽ. 1 ലീറ്റർ എൻജിന്റെ കൂടെ ആറു സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സും 1.5 ലീറ്റർ എൻജിന്റെ കൂടെ ഡിഎസ്ജി ഗിയർബോക്സും ലഭിക്കും.

പ്രീമിയം ഇന്റീരിയർ

പ്രീമിയം ഇന്റീരിയറും മികച്ച സൗകര്യങ്ങളുമായിട്ടാകും പുതിയ വാഹനം എത്തുക. 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് (10 Inch Touch Screen Infotainment System) സിസ്റ്റമാണ് ഉപയോഗിക്കുന്നത്. കാർ കണക്റ്റിവിറ്റി ഫീച്ചറുകൾ, ശീതീകരിക്കാൻ പറ്റുന്ന സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറു സ്പീക്കറും ഒരു സബ് വൂഫറോടും കൂടിയ മ്യൂസിക് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാംപ്, റെയിൻ സെൻസറിങ് വൈപ്പറുകൾ, ആറ് എയർ ബാഗ്, ആന്റി കൊളീഷൻ ബ്രേക്ക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പുതിയ വാഹനത്തിലുണ്ടാകും.

വില

മിഡ് സെഡാൻ സെഗ്‌മെന്റിൽ മത്സരിക്കാനെത്തുന്ന കാറിന് റാപ്പിഡിനെക്കാൾ വില കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 11 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില പ്രതീക്ഷിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...