Vismaya News
Connect with us

Hi, what are you looking for?

Automobile

ക്രാഷ് ടെസ്റ്റിൽ കരുത്ത് തെളിയിച്ച് എക്സ്‌യുവി 700

മികച്ച സുരക്ഷാ ക്രമീകരണങ്ങളുടെ സാക്ഷ്യപത്രമായി ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റിങ്ങുമായി മഹീന്ദ്രയുടെ പുത്തൻ പ്രീമിയം എസ്‌യുവിയായ എക്സ്‌യുവി 700. മുതിർന്നവരുടെ സുരക്ഷയിൽ 17ൽ 16.03 പോയിന്റാണ് എക്സ്‌യുവി 700 നേടിയത്. അടുത്തയിടെ അരങ്ങേറിയ ടാറ്റ മോട്ടോഴ്സിന്റെ ചെറു എസ്‌യുവിയായ പഞ്ച്’ഈ വിഭാഗത്തിൽ 16.453 നേടിയിരുന്നു.

അതേസമയം, കുട്ടികളുടെ സുരക്ഷയിൽ ഇന്ത്യൻ നിർമിത വാഹനങ്ങളിലേക്കും മികച്ച പ്രകടനമാണു ക്രാഷ് ടെസ്റ്റിൽ എക്സ്‌യുവി 70’ കാഴ്ചവച്ചത്. ഈ വിഭാഗത്തിൽ 49ൽ 41.66 ആണ് എക്സ്‌യുവി 700 നേടിയത്. കുട്ടികളുടെ സുരക്ഷയിൽ പഞ്ചിനു ലഭിച്ച സ്കോർ 40.891 ആയിരുന്നു. ക്രാഷ് ടെസ്റ്റിൽ പഞ്ച് 57.34 നേടിയപ്പോൾ എക്സ്‌യുവി 700 സ്കോർ ചെയ്തത് 57.69 ആണ്.

ഇരട്ട എയർ ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം(എബിഎസ്), സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മുന്നറിയിപ്പ്, പിന്നിൽ പാർക്കിങ് സെൻസർ, വാഹന വേഗം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഡോർ ലോക്ക്, നാലു സീറ്റിലും ക്രമീകരിക്കാവുന്ന ഹെഡ് റസ്റ്റ്, ചൈൽഡ് സീറ്റ് ഘടിപ്പിക്കാൻ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട് തുടങ്ങിയവ എല്ലാ എക്സ്‌യുവി 700 വകഭേദത്തിലും ലഭ്യമാണ്. ഓപ്ഷൻ വ്യവസ്ഥയിലാവട്ടെ ഏഴ് എയർബാഗ്, കൊളീഷൻ വാണിങ്, ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ഇ എസ് സി), പൈലറ്റ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം, ഡ്രൈവർ ക്ഷീണിതനായാൽ തിരിച്ചറിയാനുള്ള സംവിധാനം, 360 ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം(ടി പി എം എസ്) എന്നിവയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...