Vismaya News
Connect with us

Hi, what are you looking for?

Automobile

ഓല ലക്ഷ്യമിടുന്നത് വില കുറഞ്ഞ വൈദ്യുത സ്കൂട്ടറുകളുടെ വിപണി

അടുത്ത വർഷത്തോടെ വൈദ്യുത മോട്ടോർ സൈക്കിളുകളുടെയും വില കുറഞ്ഞ വൈദ്യുത സ്കൂട്ടറുകളുടെയും വികസന നടപടികൾ ആരംഭിക്കുമെന്ന് കാബ് അഗ്രിഗേറ്ററിൽ നിന്ന് ഇവി നിർമാണത്തിലേക്കു ചുവടുമാറിയ ഓല ഇലക്ട്രിക്. ഇ സ്കൂട്ടറുകളും ഇ ബൈക്കുകളും മാത്രമല്ല വൈദ്യുത വാഹന ശ്രേണിയിൽ കാറുകളിലേക്കു വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് ഓല ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭവിഷ് അഗർവാൾ വെളിപ്പെടുത്തി. വൈദ്യുത ബൈക്കുകളിലും വില കുറഞ്ഞ വൈദ്യുത സ്കൂട്ടറുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സമയക്രമം ട്വിറ്ററിലാണ് അഗർവാൾ പ്രഖ്യാപിച്ചത്. ഓല വൈദ്യുത മോട്ടോർ സൈക്കിളുകളും വില കുറഞ്ഞ സ്കൂട്ടറുകളും നിർമിക്കുന്നതു സംബന്ധിച്ച വാർത്തയോട് അതെ, അടുത്ത വർഷം എന്നായിരുന്നു അഗർവാളിന്റെ പ്രതികരണം.

വൈദ്യുത മോട്ടോർ സൈക്കിളുകളുടെയും കാറുകളുടെയും വികസനത്തിനുള്ള പദ്ധതി ത്വരിതപ്പെടുത്താനായി സെപ്റ്റംബർ ആദ്യം ഓല ഇലക്ട്രിക് 20 കോടി ഡോളർ(ഏകദേശം 1,487 കോടി രൂപ) സമാഹരിച്ചിരുന്നു. ‘മിഷൻ ഇലക്ട്രിക്: 2025നു ശേഷം ഇന്ത്യയിൽ പെട്രോൾ ഇരുചക്രവാഹനങ്ങളില്ല’ എന്ന പദ്ധതിക്കു വേണ്ടിയാണ് അധിക മൂലധനം കണ്ടെത്തിയതെന്ന് അഗർവാൾ വ്യക്തമാക്കിയിരുന്നു. ഏതാനും വർഷത്തിനകം തന്നെ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പെട്രോൾ ഇന്ധനമാക്കുന്ന ഇരുചക്രവാഹനങ്ങൾ അപ്രത്യക്ഷമവുമെന്നാണ് ഓല ഇലക്ട്രിക്കിന്റെ നിഗമനം. ഓല ഇലക്ട്രിക്കിന്റെ ആദ്യ ഇ സ്കൂട്ടറുകളായ ‘എസ് വണ്ണും’ ‘എസ് വൺ പ്രോ’യും കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലാണ് അരങ്ങേറിയത്. നിലവിൽ ഡൽഹി, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദബാദ് നഗരങ്ങളിൽ ഓലയുടെ ഇ സ്കൂട്ടറുകൾ ടെസ്റ്റ് ഡ്രൈവിനു ലഭ്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...