Vismaya News
Connect with us

Hi, what are you looking for?

Automobile

ബൈക്ക് യാത്രികർക്ക് സ്മാർട് ഹെൽമെറ്റുമായി വാവെയ്; സവിശേഷതകൾ നോക്കാം

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഉപയോഗപ്പെടുന്ന സ്മാർട് ഹെൽമെറ്റാണ് വാവെയ് അവതരിപ്പിച്ചത്. ബ്ലൂടൂത്ത് കോളിങ്, വോയ്‌സ് കമാൻഡുകൾ തുടങ്ങി വിവിധ ഫീച്ചറുകളോടെയാണ് സ്മാർട് ഹെൽമെറ്റ് വരുന്നത്.
വാവെയുടെ തന്നെ ഹാർമണി ഒഎസിലാണ് ‘ഹെൽമറ്റ്‌ഫോൺ ബിഎച്ച്51എം നിയോ’ പ്രവർത്തിക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട് ഹെൽമെറ്റ് നിലവിൽ ചൈനയിൽ വാവെയ് വിമാൾ (Huawei VMall) വഴിയാണ് വിതരണം ചെയ്യുക. 799 യുവാൻ (ഏകദേശം 9000 രൂപ) ആണ് വില.

ഹാർമണിഒഎസ് കണക്ട് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതാണ് സ്മാർട് ഹെൽമെറ്റ്. ഈ ഒഎസ് വഴി നിങ്ങളുടെ സ്മാർട് ഫോണുമായി ഹെൽമെറ്റിനെ ബന്ധിപ്പിക്കാം. ഇതുവഴി ബ്ലൂടൂത്ത് വോയ്‌സ് കോളിങ് സാധ്യമാക്കാനും സഹായിക്കും. ഉപയോക്താവിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനു പുറമെ മറ്റു നിരവധി സഹായങ്ങളും ഹെൽമെറ്റിൽ നിന്ന് ലഭിക്കും. ഹെൽമെറ്റിന്റെ മുന്നിലും പിന്നിലും എൽഇഡി ലൈറ്റുകളും കാണാം.

15 കോടിയിലധികം ഉപകരണങ്ങൾ ഇപ്പോൾ ഹാർമണി ഒഎസിൽ (‘HarmonyOS’) ഉണ്ടെന്ന് വാവെയ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒഎസ് ആയി മാറിയിരിക്കുകയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗൂഗിളിന്റെ ആൻഡ്രോയ്ഡിനു പകരം വയ്ക്കാൻ വാവെയ് അവതരിപ്പിച്ച സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹാർമണി ഒഎസ്. ചൈനയിൽ ഹൊങ്മെങ് ഒഎസ് എന്ന പേരിലാണ് ഒഎസ് അറിയപ്പെടുന്നത്. 2019 ഓഗസ്റ്റിലെ വാവെയ് ഡവലപ്പർ കോൺഫറൻസിലാണ് ആൻഡ്രോയ്ഡ് അധിഷ്ഠിതമായ ബദൽ ഒഎസ് വാവെയ് അവതരിപ്പിച്ചത്. ചൈനീസ് ടെലികമ്യൂണിക്കേഷൻ കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിന് യുഎസ് കമ്പനികൾക്കു വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടർന്നാണു 2019 ജൂണിൽ വാവെയ്ക്കു ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ലൈസൻസ് നഷ്ടപ്പെട്ടത്.

സ്മാർട്ഫോണുകൾക്കു പുറമേ സ്മാർട് ടിവി, സ്മാർട് കാർ എന്നിവയിലും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ശൃംഖലയിലുള്ള ഉപകരണങ്ങളിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണു ഹാർമണി. മൈക്രോകെണൽ അധിഷ്ഠിത ഒഎസ് ആയതിനാൽ എല്ലാ ഉപകരണങ്ങളിലും ഒരുപോലെ പ്രവർത്തിക്കും. അതായത് ഫോണിനും ടിവിക്കും സ്മാർട്‍വാച്ചിനുമൊക്കെ പ്രത്യേകം ഒഎസ് പതിപ്പുകൾ ആവശ്യമില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...