കോഴിക്കോട് നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ വിദ്യാർത്ഥിയെ റാഗ് ചെയ്തു ചെയ്തെന്ന് പരാതി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തിയെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു.
എം ഇ ടി കോളേജിലെ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്.
ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്. നിലവിൽ റാഗിങ്ങ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
You must be logged in to post a comment Login