പ്രിയദർശൻ-ഉർവശി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. തമിഴ് ചിത്രമായ അപ്പാത്തയിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് സിനിമയിലേക്കെത്തുന്നത്. അപ്പാത്തയുടെ ലൊക്കേഷനിൽ നിന്ന് ഉർവശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
1993ൽ പുറത്തിറങ്ങിയ മിഥുനത്തിന് ശേഷം ആദ്യമായാണ് ഇരുവരും വീണ്ടും സിനിമയിൽ ഒരുമിച്ചെത്തുന്നത്. മോഹൻലാൽ, ഉർവശി, ഇന്നസെന്റ്, ജഗതി ശ്രീകുമാർ തുടങ്ങിയ താരനിരയാണ് മിഥുനത്തിലേത്. ഉർവശിയുടെ 700-ാമത്തെ ചിത്രമാണ് ‘അപ്പാത്ത’.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം.
You must be logged in to post a comment Login