Vismaya News
Connect with us

Hi, what are you looking for?

Automobile

സ്പോർട്ടി സ്കൂട്ടർ ഒരുക്കി സുസുക്കി അവെനിസ്; വില 86,700 രൂപ

ശ്രേണിയിലെ ഏറ്റവും സ്പോർട്ടി സ്കൂട്ടറെന്ന പെരുമയോടെ 125 സി സി എൻജിനുള്ള അവെനിസ് അവതരിപ്പിച്ചു. മോട്ടോ ജി പിയിൽ നിന്നു പ്രചോദിതമായ മെറ്റാലിക് ട്രൈറ്റൻ ബ്ലൂ(റേസ് എഡീഷൻ) ലിവറിയോടെയും സ്കൂട്ടർ വിൽപ്പനയ്ക്കുണ്ട്. മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ, പേൾ ബ്ലേസ് ഓറഞ്ച്/ഗ്ലാസ് സ്പാർക്ക്ൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്കക്ക്ഗ്ലാസ് സ്പാർക്ക്ൾ ബ്ലാക്ക്, പേൾ മിറാഷ് വൈറ്ററ്റ് മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ വർണ സങ്കലനങ്ങളുള്ള ‘അവെനിസി’ന് 86,700 രൂപയാണു ഡൽഹി ഷോറൂമിൽ വില. അതേസമയം മെറ്റാലിക് ട്രൈറ്റൻ ബ്ലൂ(റേസ് എഡീഷൻ) സ്വന്തമാക്കാൻ 87,000 രൂപ മുടക്കണം.

നിലവിൽ വിപണിയിലുള്ള ‘അക്സസ് 125’, ‘ബർഗ്മാൻ സ്ട്രീറ്റ്’ സ്കൂട്ടറുകളിൽ നിന്നു കടമെടുത്ത മെക്കാനിക്കൽ — സൈക്കിൾ ഘടകങ്ങളാണ് അടിസ്ഥാനമെങ്കിലും രൂപകൽപ്പനയിലെ മികവ് ‘അവെനിസി’നെ വേറിട്ടു നിർത്തുന്നു. എൽ ഇ ഡി ഹെഡ്ലാംപും ടെയിൽ ലാംപും സഹിതമെത്തുന്ന സ്കൂട്ടറിൽ കാഴ്ചപ്പകിട്ടിനായി ഡമ്മി വിങ്ലെറ്റുകളുമുണ്ട്.

സ്കൂട്ടരിലെ 125 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിന് 6,750 ആർ പി എമ്മിൽ 8.7 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക; 5,500 ആർ പി എമ്മിൽ 10 എൻ എമ്മോളം ടോർക്കും.. സി വി ടി ട്രാൻസ്മിഷനോടെയാണ് ‘അവെനിസി’ന്റെ വരവ്. വാഹന ഭാരം 100 കിലോഗ്രാം മാത്രമാണെന്നത് ‘അവെനിസി’ന്റെ പ്രകടനക്ഷമത മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ.

ലക്ഷ്യമിടുന്നതു യുവതലമുറയെ ആയതുകൊണ്ടുതന്നെ സ്കൂട്ടറിൽ കണക്റ്റഡ് കൺസോളും സുസുക്കി ലഭ്യമാക്കുന്നു; ആൻഡ്രോയ്ഡ്, ഐ ഒ എസ് കംപാറ്റിബിലിറ്റിയോടെയാണു സ്കൂട്ടർ എത്തുന്നത്. നാവിഗേഷൻ, ഫോൺ കോൾ അലെർട്ട്, വാട്സാപ് അലെർട്ട് തുടങ്ങിയവയ്ക്കൊപ്പം ട്രിപ് റിപ്പോർട്ട്, സ്കൂട്ടർ അവസാനം പാർക്ക് ചെയ്ത സ്ഥാനം തുടങ്ങിയ ടെലിമെട്രി വിവരങ്ങളും എൽ സി ഡി പാനലിൽ ലഭിക്കും. അടുത്ത മാസം മധ്യത്തോടെ ‘അവെനിസ്’ രാജ്യവ്യാപകമായി വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. സാങ്കേതിക വിഭാഗത്തിലും മികവു പുലർത്തുന്ന ‘അവെനിസി’ന്റെ ഇന്ത്യൻ വിപണിയിലെ മത്സരം ടി വി എസ് ‘എൻടോർക് 125’, യമഹ ‘റേ സീ ആർ’, ഹീറോ ‘മാസ്ട്രൊ എഡ്ജ് 125’ തുടങ്ങിയവയോടാവും

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...