ടെക് ലോകത്തെ ജനപ്രിയ നാവിഗേഷന്‍ സേവനമായ ഗൂഗിൾ മാപ്സ് ഓരോ പതിപ്പിലും നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് എളുപ്പവഴി കാണിക്കാൻ പുതിയ സാധ്യതകളാണ് ഗൂഗിൾ മാപ്സിൽ പരീക്ഷിക്കുക.
ഏരിയ ബുസിനെസ്സ് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് ഗൂഗിൾ മാപ്സ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നത്.
ഗൂഗിൾ മാപ്സിന്റെ യുഎസ് പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ആദ്യം പരീക്ഷിക്കുക.
ഒരു പ്രദേശത്തെ മാളുകളും എയർപോർട്ടുകളും പോലുള്ള വലിയ സമുച്ചയങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചറുകൾ. തിരക്കേറിയ സ്ഥലങ്ങള്‍ ഏതെന്ന് തല്‍സമയം കണ്ടെത്താനും ഇതുവഴി സഹായിക്കും.
You must be logged in to post a comment Login