Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂണിറ്റും ചിറയിൻകീഴ് മേഖല കമ്മിറ്റിയും സംയുക്തമായി വ്യാപാരി പണിമുടക്ക് സങ്കടിപ്പിച്ചു. കടമ്പാട്ടുകോണം-കഴക്കൂട്ടം ദേശീയപാതാ വികസനത്തിൽ കല്ലമ്പലം ജംഗ്ഷനിലെ ഫ്ലൈഓവർ പില്ലറിൽ നിർമിക്കണമെന്നും കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപെട്ടാണ് കല്ലമ്പലത്ത് വ്യാപാരികളുടെ പ്രതിഷേധവും വ്യാപാരികൾ കടയടച്ച് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തിയത്.

ഈ ആവശ്യമുന്നയിച്ച് ദേശീയപാതാ അധികൃതർക്കും സംസ്ഥാന സർക്കാരിനും നിവേദനങ്ങൾ നൽകിയിട്ടും തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

ഇത് സൂചനസമരമായി എടുത്ത് ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഇല്ലെങ്കിൽ സമരം വ്യാപിപ്പിച്ച് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മുന്നോട്ടു പോകുമെന്ന് സമിതി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...