സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച ഉത്തരപ്രദേശ് സ്വദേശികൾ അറസ്റ്റിൽ. പുനലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ച യുവാക്കളാണ് പുനലൂർ പോലീസ് പിടിയിലായത്.
ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അർക്കൻ , ഫൈസാൻ എന്നിവരാണ് വീട്ടിൽ കയറി അതിക്രമം നടത്തിയത്. കഴിഞ്ഞ പത്തു വർഷമായി പുനലൂർ കേന്ദ്രീകരിച്ചു കരിമ്പിൻ ജ്യൂസ് വ്യാപാരം നടത്തിവരുന്ന ആസ്സാം സ്വദേശികളുടെ വീട്ടിൽ അർധരാത്രി കത്തിയും ഇരുമ്പുവടിയുമായി അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും പൈസ നൽകി ഭർത്താക്കന്മാരെ സ്വാധിനിക്കാൻ ശ്രമിക്കുകയും ചെയ്തു.
വഴങ്ങാതെ വന്നപ്പോൾ ഇവരുമായി സംഘർഷത്തിലാവുകയും സ്ത്രീകളെ കടന്ന്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. യുവതികൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ഓടിപ്പോയ പ്രതികളെ പുനലൂർ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
You must be logged in to post a comment Login